Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sukumar Azhikode

അലയടങ്ങാത്ത സാഗരഗർജനം

സു​​​​കു​​​​മാ​​​​ർ അ​​​​ഴീ​​​​ക്കോ​​​​ട്.കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​നഃ​​​​സാ​​​​ക്ഷി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. നി​​​​താ​​​​ന്ത പ്ര​​​​തി​​​​പ​​​​ക്ഷം. നി​​​​ർ​​​​ഭ​​​​യ​​​​നാ​​​​യ ഒ​​​​റ്റ​​​​യാ​​​​ൾ പോ​​​​രാ​​​​ളി. സാ​​​​ഗ​​​​ര​​​​ഗ​​​​ർ​​​​ജ​​​​ന​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ല​​​​ങ്ങോ​​​​ള​​​​മി​​​​ങ്ങോ​​​​ളം അ​​​​ല​​​​യ​​​​ടി​​​​ച്ചു. വി​​​​ട​​​​പ​​​​റ​​​​ഞ്ഞ ശേ​​​​ഷ​​​​വും അ​​​​തി​​​​ന്‍റെ അ​​​​ല​​​​യൊ​​​​ലി​​​​ക​​​​ൾ അ​​​​ട​​​​ങ്ങു​​​​ന്നി​​​​ല്ല. വാ​​​​ക്കി​​​​ന്‍റെ തീ​​​​ക്ഷ്ണ​​​​ത​​കൊ​​​​ണ്ട് കേ​​​​ര​​​​ളീ​​​​യ പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തെ ഉ​​​​ണ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന ഡോ. ​​​​സു​​​​കു​​​​മാ​​​​ർ അ​​​​ഴീ​​​​ക്കോ​​​​ടി​​​​ന് ഇ​​​​ന്ന് ജ​​​​ന്മ​​​​ശ​​​​താ​​​​ബ്‌​​​​ദി.

ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം മൂ​​​​​​​​ന്നു ദ​​​​​​​​ശ​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ബ​​​​​​​​ന്ധ​​​​​​​​മു​​​​​​​​ണ്ട് എ​​​​​​​​നി​​​​​​​​ക്ക് അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് സാ​​​​​​​​റു​​​​​​​​മാ​​​​​​​​യി. ഞ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ത്ര​​​​​​​​യും അ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത്? അ​​​​​​​​റി​​​​​​​​യി​​​​​​​​ല്ല. അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടു​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ണ​​​​​​​​ങ്ങി​​​​​​​​യാ​​​​​​​​ൽ പി​​​​​​​​ണ​​​​​​​​ങ്ങു​​​​​​​​മെ​​​​​​​​ന്നൊ​​​​​​​​രു വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​മാ​​​​​​​​നം ഞാ​​​​​​​​ൻ കേ​​​​​​​​ട്ടി​​​​​​​​ട്ടു​​​​​​​​ണ്ട്. എ​​​​​​​​ന്നാ​​​​​​​​ൽ ഞ​​​​​​​​ങ്ങ​​​​​​​​ൾ ത​​​​​​​​മ്മി​​​​​​​​ൽ ഒ​​​​​​​​രി​​​​​​​​ക്ക​​​​​​​​ലും പി​​​​​​​​ണ​​​​​​​​ങ്ങി​​​​​​​​യി​​​​​​​​ല്ല. അ​​​​​​​​ദ്ദേ​​​​​​​​ഹം കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​ന്‍റെ വ​​​​​​​​ട​​​​​​​​ക്കും ഞാ​​​​​​​​ൻ തെ​​​​​​​​ക്കും ജ​​​​​​​​നി​​​​​​​​ച്ചു. എ​​​​​​​​ന്നാ​​​​​​​​ൽ ആ ​​​​​​​​ദൂ​​​​​​​​രം ഞ​​​​​​​​ങ്ങ​​​​​​​​ൾ ത​​​​​​​​മ്മി​​​​​​​​ൽ ഇ​​​​​​​​ല്ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഷ​​​​​​​​ഷ്‌​​​​​​ടി​​​​​​​​പൂ​​​​​​​​ർ​​​​​​​​ത്തി ആ​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ച്ച അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​ന്‍റെ ജീ​​​​​​​​വ​​​​​​​​ച​​​​​​​​രി​​​​​​​​ത്രം മ​​​​​​​​ല​​​​​​​​യാ​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി എ​​​​​​​​ഴു​​​​​​​​താ​​​​​​​​ൻ എ​​​​​​​​നി​​​​​​​​ക്കാ​​​​​​​​ണ് നി​​​​​​​​യോ​​​​​​​​ഗ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്.

ലോ​​​​​​​​ക​​​​​​​​മ​​​​​​​​ല​​​​​​​​യാ​​​​​​​​ള​​​​​​​​ സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന പ്ര​​​​​​​​സം​​​​​​​​ഗം

തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​ര​​​​​​​​ത്ത് മാ​​​​​​​​ർ ഈ​​​​​​​​വാ​​​​​​​​നി​​​​​​​​യോ​​​​​​​​സ് കോ​​​​​​​​ള​​​​​​​​ജി​​​​​​​​ൽ പ​​​​​​​​ഠി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ ഞാ​​​​​​​​ൻ അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​​സം​​​​​​​​ഗം കേ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​ൻ പോ​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. അ​​​​​​​​ത് 1977ലാ​​​​​​​​ണ്. ആ​​​​​​​​ദ്യ​​​​​​​​ത്തെ ലോ​​​​​​​​ക​​​​​​​​മ​​​​​​​​ല​​​​​​​​യാ​​​​​​​​ള സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ദ്ദേ​​​​​​​​ഹം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ ആ ​​​​​​​​പ്ര​​​​​​​​സം​​​​​​​​ഗം ഇ​​​​​​​​പ്പോ​​​​​​​​ഴും എ​​​​​​​​ന്‍റെ മ​​​​​​​​ന​​​​​​​​സി​​​​​​​​ൽ നി​​​​​​​​റ​​​​​​​​ഞ്ഞു​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്നു. വേ​​​​​​​​ദി​​​​​​​​യി​​​​​​​​ൽ ത​​​​​​​​ക​​​​​​​​ഴി​​​​​​​​യും കേ​​​​​​​​ശ​​​​​​​​വ​​​​​​​​ദേ​​​​​​​​വും മ​​​​​​​​റ്റും ഇ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. രാ​​​​​​​​ഷ്‌​​​​​ട്രീ​​​​​​​​യ താ​​​​​​​​ത്​​​​​​​​പ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ മൂ​​​​​​​​ലം സാ​​​​​​​​ഹി​​​​​​​​ത്യ​​​​​​​​കാ​​​​​​​​ര​​​​​​​​ന്‍റെ മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല സാ​​​​​​​​ഹി​​​​​​​​ത്യ​​​​​​​​ത്തി​​​​​ന്‍റെ​​​​​​​​യും വി​​​​​​​​ല​​​​​​​​യി​​​​​​​​ടി​​​​​​​​യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​പ്പ​​​​​​​​റ്റി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പ്ര​​​​​​​​സം​​​​​​​​ഗം. മു​​​​​​​​ണ്ട​​​​​​​​ശേ​​​​​​​​രി മ​​​​​​​​രി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​വ​​​​​​​​കു​​​​​​​​പ്പി​​​​​​​​നു മാ​​​​​​​​ത്രം അ​​​​​​​​വ​​​​​​​​ധി ന​​​​​​​​ൽ​​​​​​​​കി. അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​ന്‍റെ രോ​​​​​​​​ഷം അ​​​​​​​​ണ​​​​​​​​പൊ​​​​​​​​ട്ടി​​​​​​​​യൊ​​​​​​​​ഴു​​​​​​​​കു​​​​​​​​ന്ന​​​​​​​​തു ആ​​​​​​​​ൾ​​​​​​​​ക്കൂ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ലി​​​​​​​​രു​​​​​​​​ന്നു ഞാ​​​​​​​​ൻ ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി കേ​​​​​​​​ട്ടു! പ്ര​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണം ക​​​​​​​​ഴി​​​​​​​​ഞ്ഞ് ഇ​​​​​​​​റ​​​​​​​​ങ്ങി​​​​​​​​വ​​​​​​​​ന്ന​​​​​​​​പ്പോ​​​​​​​​ൾ മ​​​​​​​​ല​​​​​​​​യാ​​​​​​​​ളം അ​​​​​​​​റി​​​​​​​​യാ​​​​​​​​ത്ത ധാ​​​​​​​​രാ​​​​​​​​ളം വി​​​​​​​​ദേ​​​​​​​​ശി​​​​​​​​ക​​​​​​​​ൾ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​നെ പൊ​​​​​​​​തി​​​​​​​​ഞ്ഞു. പ്ര​​​​​​​​ശ​​​​​​​​സ്ത‌ ഇ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​ള​​​​​​​​ജി​​​​​​​​സ​​​​​​​​റ്റ് എ.​​എ​​​​​​​​ൽ. ബ​​​​​​​​ഷാം അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​നെ ഹ​​​​​​​​സ്‌​​​​​​​​ത​​​​​​​​ദാ​​​​​​​​നം ചെ​​​​​​​​യ്‌​​​​​​​​തു. അ​​​​​​​​ദ്ദേ​​​​​​​​ഹം ഇ​​​​​​​​ങ്ങ​​​​​​​​നെ പ​​റ​​ഞ്ഞു: “You are a natural orator.”

അ​​​​ഴീ​​​​ക്കോ​​​​ടും ബ​​​​ഷീ​​​​റും

ത​​​​​​​​നി​​​​​​​​ക്ക് ഏ​​​​​​​​റ്റ​​​​​​​​വും ഇ​​​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​​​ട്ട എ​​​​​​​​ഴു​​​​​​​​ത്തു​​​​​​​​കാ​​​​​​​​ര​​​​​​​​ൻ ബ​​​​​​​​ഷീ​​​​​​​​ർ ആ​​​​​​​​ണെ​​​​​​​​ന്ന് അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് പ​​​​​​​​റ​​​​​​​​ഞ്ഞി​​​​​​​​ട്ടു​​​​​​​​ണ്ട്. അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​ന്‍റെ കൈ​​​​​​​​യ​​​​​​​​ക്ഷ​​​​​​​​ര​​​​​​​​ത്തെ​​​​​​​​പ്പ​​​​​​​​റ്റി പ​​​​​​​​റ​​​​​​​​ഞ്ഞ് ബ​​​​​​​​ഷീ​​​​​​​​ർ ക​​​​​​​​ളി​​​​​​​​യാ​​​​​​​​ക്കു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. “താ​​​​​​​​ങ്ക​​​​​​​​ളു​​​​​​​​ടെ കൊ​​​​​​​​ങ്കി​​​​​​​​ണി ഭാ​​​​​​​​ഷ​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ക​​​​​​​​ത്ത് എ​​​​​​​​ന്‍റെ ഭാ​​​​​​​​ര്യ, മ​​​​​​​​ക​​​​​​​​ൾ, മ​​​​​​​​ക​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ വാ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ നോ​​​​​​​​ക്കി. ആ​​​​​​​​ർ​​​​​​​​ക്കും വാ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​ഞ്ഞി​​​​​​​​ല്ല. പി​​​​​​​​ന്നെ മ​​​​​​​​ക​​​​​​​​ളു​​​​​​​​ടെ മ​​​​​​​​ക​​​​​​​​ൻ - ആ​​​​​​​​റു​​​​​​​​മാ​​​​​​​​സം പ്രാ​​​​​​​​യം - വാ​​​​​​​​യി​​​​​​​​ച്ചു. അ​​​​​​​​ത്ഭു​​​​​​​​തം. പ​​​​​​​​തി​​​​​​​​വു​​​​​​​​പോ​​​​​​​​ലെ താ​​​​​​​​ങ്ക​​​​​​​​ളു​​​​​​​​ടെ ക​​​​​​​​ത്ത് വാ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ നോ​​​​​​​​ക്കി. ക​​​​​​​​ഴി​​​​​​​​ഞ്ഞി​​​​​​​​ല്ല. മ​​​​​​​​രു​​​​​​​​ന്നുക​​​​​​​​ട​​​​​​​​യി​​​​​​​​ൽ കൊ​​​​​​​​ടു​​​​​​​​ത്തു. അ​​​​​​​​വ​​​​​​​​ര​​​​​​​​ത് വാ​​​​​​​​യി​​​​​​​​ച്ചു. പ​​​​​​​​ന്ത്ര​​​​​​​​ണ്ട് ഗു​​​​​​​​ളി​​​​​​​​ക​​​​​​​​ക​​​​​​​​ൾ ത​​​​​​​​ന്നു...” എ​​​​​​​​ന്നി​​​​​​​​ങ്ങ​​​​​​​​നെ ബ​​​​​​​​ഷീ​​​​​​​​ർ പ​​​​​​​​റ​​​​​​​​യു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

അ​​​​​​ഴീ​​​​​​ക്കോ​​​​​​ടും ഡിസി​​​​​​യും

ഞാ​​​​​​​​നെ​​​​​​​​ഴു​​​​​​​​തി​​​​​​​​യ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​ന്‍റെ ജീ​​​​​​​​വ​​​​​​​​ച​​​​​​​​രി​​​​​​​​ത്രം 1991ൽ ​​​​​​​​കോ​​​​​​​​ട്ട​​​​​​​​യ​​​​​​​​ത്ത് ഡി​​​​​​സി ബു​​​​​​​​ക്‌​​​​​​​​സ് പ്ര​​​​​​​​കാ​​​​​​​​ശി​​​​​​​​പ്പി​​​​​​​​ച്ചു- ‘അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് എ​​​​​​​​ന്ന വി​​​​​​​​ചാ​​​​​​​​ര​​​​​​​​ശി​​​​​​​​ല്‌​​​​​​​​പി’ എ​​​​​​​​ന്ന പേ​​​​​​​​രി​​​​​​​​ൽ. പു​​​​​​​​സ്ത​​​​​​​​കം പ്ര​​​​​​​​സി​​​​​​​​ദ്ധ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ ഡി.​​സി. കി​​​​​​​​ഴ​​​​​​​​ക്കേ​​​​​​​​മു​​​​​​​​റി എ​​​​​​​​ന്നോ​​​​​​​​ട് ഒ​​​​​​​​രു സ​​​​​​​​ങ്ക​​​​​​​​ടം പ​​​​​​​​റ​​​​​​​​ഞ്ഞു, സാ​​​​​​​​ഹി​​​​​​​​ത്യ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​സം​​​​​​​​ഘ​​​​​​​​ത്തി​​​​​​​​ൽ​​നി​​​​​​​​ന്നു​​​ ത​​​​​​​​ന്നെ പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്കാ​​​​​​​​ൻ പൊ​​​​​​​​ൻ​​​​​​​​കു​​​​​​​​ന്നം വ​​​​​​​​ർ​​​​​​​​ക്കി​​​​​​​​യോ​​​​​​​​ടൊ​​​​​​​​പ്പം അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടും കൂ​​​​​​​​ട്ടു​​​​​​​​നി​​​​​​​​ന്നെ​​​​​​​​ന്ന്. ഈ​​​​​​​​യൊ​​​​​​​​രു തെ​​​​​​​​റ്റി​​​​ദ്ധാ​​​​​​​​ര​​​​​​​​ണ നീ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് ഞാ​​​​​​​​ൻ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​നോ​​​​​​​​ട് പ​​​​​​​​റ​​​​​​​​ഞ്ഞു. ത​​​​​​​​നി​​​​​​​​ക്കു പ​​​​​​​​റ്റി​​​​​​​​യ അ​​​​​​​​ബ​​​​​​​​ദ്ധ​​​​​​​​ത്തെ​​​​​​​​പ്പ​​​​​​​​റ്റി അ​​ഴീ​​ക്കോ​​ട് ഡി.​​സി. കി​​​​​​​​ഴ​​​​​​​​ക്കേ​​​​​​​​മു​​​​​​​​റി​​​​​​യോ​​​​​​​​ട് പി​​​​​​​​ന്നീ​​​​​​​​ട് നേ​​​​​​​​രി​​​​​​​​ട്ട് സം​​​​​​​​സാ​​​​​​​​രി​​​​​​​​ച്ചു. എ​​​​​​​​ന്തെ​​​​​​​​ങ്കി​​​​​​​​ലും വീ​​​​​​​​ഴ്‌​​​​​​​​ച വ​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ൽ ഇ​​​​​​​​ങ്ങ​​​​​​​​നെ തു​​​​​​​​റ​​​​​​​​ന്നുപ​​​​​​​​റ​​​​​​​​യാ​​​​​​​​ൻ അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നു മ​​​​​​​​ടി​​​​​​​​യി​​​​​​​​ല്ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

ആ​​​​​​​​ന്‍റ​​​​​​​​ണി, ഉ​​​​​​​​മ്മ​​​​​​​​ൻ ചാ​​​​​​​​ണ്ടി, മ​​​​​​​​മ്മൂ​​​​​​​​ട്ടി

രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ ര​​​​​​​​ണ്ടു​​​​​​​​പേ​​​​​​​​രോ​​​​​​​​ട് അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന് വ​​​​​​​​ലി​​​​​​​​യ സോ​​​​​​​​ഫ്റ്റ് കോ​​​​​​​​ർ​​​​​​​​ണ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത് എ.​​കെ. ആ​​​​​​​​ന്‍റ​​​​​​​​ണി​​​​​​​​യോ​​​​​​​​ടും ഉ​​​​​​​​മ്മ​​​​​​​​ൻ ചാ​​​​​​​​ണ്ടി​​​​​​​​യോ​​​​​​​​ടു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സി​​​​​​​​നി​​​​​​​​മ​​​​​​​​യി​​​​​​​​ൽ ആ ​​​​​​​​സോ​​​​​​​​ഫ്റ്റ് കോ​​​​​​​​ർ​​​​​​​​ണ​​​​​​​​ർ അ​​​​​​​​ദ്ദേ​​​​​​​​ഹം കാ​​​​​​​​ണി​​​​​​​​ച്ച​​​​​​​​തു മ​​​​​​​​മ്മൂ​​​​​​​​ട്ടി​​​​​​​​യോ​​​​​​​​ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. മ​​​​​​​​മ്മൂ​​​​​​​​ട്ടി ത​​​​​​​​ന്ത്ര​​​​​​​​ശാ​​​​​​​​ലി​​​​​​​​യാ​​​​​​​​ണ്. അ​​​​​​ധ്വാ​​​​​​​​നി​​​​​​​​യാ​​​​​​​​യ ന​​​​​​​​ട​​​​​​​​നാ​​​​​​​​ണ്. മ​​​​​​​​ര്യാ​​​​​​​​ദ പ​​​​​​​​റ​​​​​​​​ഞ്ഞാ​​​​​​​​ൽ മ​​​​​​​​ന​​​​​​സി​​​​​​​​ലാ​​​​​​​​കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യും എ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്ത​​​​​​​​ൽ. ചി​​​​​​​​ല വി​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​മ്പോ​​​​​​​​ൾ ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​റ​​​​​​​​യാ​​​​​​​​നും പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ക്കാ​​​​​​​​നും അ​​​​​​​​ഴീക്കോ​​​​​​​​ട് എ.​​കെ. ആ​​​​​​​​ന്‍റ​​​​​​​​ണി​​​​​​​​യെ വി​​​​​​​​ളി​​​​​​​​ക്കാ​​​​​​​​റു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സാ​​​​​​​​റി​​​​​​​​ന്‍റെ അ​​​​​​​​ടു​​​​​​​​ത്ത് ആ​​​​​​​​ന്‍റ​​​​​​​​ണി വ​​​​​​​​ള​​​​​​​​രെ ആ​​​​​​​​ലോ​​​​​​​​ചി​​​​​​​​ച്ചേ ഉ​​​​​​​​ത്ത​​​​​​​​രം പ​​​​​​​​റ​​​​​​​​ഞ്ഞി​​​​​​​​രു​​​​​​​​ന്നു​​​​​​​​ള്ളൂ.

ക​​​​​​​​രു​​​​​​​​ണാ​​​​​​​​ക​​​​​​​​ര​​​​​​​​നെ പ​​​​​​​​ല ത​​​​​​​​വ​​​​​​​​ണ പ്ര​​​​​​​​കോ​​​​​​​​പി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ലും ഒ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൽ​​​​​​​​പോ​​​​​​​​ലും ക​​​​​​​​രു​​​​​​​​ണാ​​​​​​​​ക​​​​​​​​ര​​​​​​​​ൻ അ​​​​​​​​തി​​​​​​​​നോ​​​​​​​​ട് പ്ര​​​​​​​​തി​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട്ടി​​​​​​​​ല്ല. “ഞാ​​​​​​​​ൻ ഏ​​​​​​​​റ്റ​​​​​​​​വും വി​​​​​​​​മ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ച​​​​​​​​ത് ക​​​​​​​​രു​​​​​​​​ണാ​​​​​​​​ക​​​​​​​​ര​​​​​​​​നെ​​​​​​​​യാ​​​​​​​​ണ്. എ​​​​​​​​ന്നി​​​​​​​​ട്ടും ക​​​​​​​​രു​​​​​​​​ണാ​​​​​​​​ക​​​​​​​​ര​​​​​​​​ൻ എ​​​​​​​​ന്‍റെ സ​​​​​​​​പ്ത​​​​​​​​തി​​​​​​​​ക്ക് വ​​​​​​​​ന്നു” എ​​​​​​​​ന്ന് സാ​​​​​​​​ർ പ​​​​​​​​റ​​​​​​​​ഞ്ഞി​​​​​​​​ട്ടു​​​​​​​​ണ്ട്. ഇ.​​കെ. നാ​​​​​​​​യ​​​​​​​​നാ​​​​​​​​രും അ​​​​​​​​ത്ത​​​​​​​​ര​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. എ​​​​​​​​ന്നാ​​​​​​​​ൽ ശി​​​​​​​​വ​​​​​​​​ഗി​​​​​​​​രി പ്ര​​​​​​​​ശ്‌​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​നെ ഇ.​​കെ. നാ​​​​​​​​യ​​​​​​​​നാ​​​​​​​​ർ കു​​​​​​​​ടു​​​​​​​​ക്കി​​​​​​​​യെ​​​​​​​​ന്ന് പി​​​​​​​​ന്നീ​​​​​​​​ട് അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന് ബോ​​​​​​​​ധ്യ​​​​​​​​പ്പെ​​​​​​​​ട്ടു. ശി​​​​​​​​വ​​​​​​​​ഗി​​​​​​​​രി​​​​​​​​യെ​​​​​​​​പ്പ​​​​​​​​റ്റി വി​​​​​​​​വാ​​​​​​​​ദ ​​​​​​​​പ്ര​​​​​​​​സ്‌​​​​​​​​താ​​​​​​​​വ​​​​​​​​ന ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു പ​​​​​​​​ക​​​​​​​​രം ശി​​​​​​​​വ​​​​​​​​ഗി​​​​​​​​രി ഉ​​​​​​​​പ​​​​​​​​ദേ​​​​​​​​ശ​​​​​​​​ക​​​​​​​​സ​​​​​​​​മി​​​​​​​​തി​​​​​​​​യു​​​​​​​​ടെ ചു​​​​​​​​മ​​​​​​​​ത​​​​​​​​ല ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് ഇ.​​കെ. നാ​​​​​​​​യ​​​​​​​​നാ​​​​​​​​ർ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​നെ നേ​​​​​​​​രി​​​​​​​​ൽ ക​​​​​​​​ണ്ട് അ​​​​​​​​ഭ്യ​​​​​​​​ർ​​​​​​​​ഥി​​​​​​​​ച്ചു. വെ​​​​​​​​ള്ളാ​​​​​​​​പ്പ​​​​​​​​ള്ളി ന​​​​​​​​ടേ​​​​​​​​ശ​​​​​​​​നും ശി​​​​​​​​വ​​​​​​​​ഗി​​​​​​​​രി ക​​​​​​​​മ്മി​​​​​​​​റ്റി​​​​​​​​യി​​​​​​​​ൽ വ​​​​​​​​ന്നു. ഇ​​​​​​​​വ​​​​​​​​ർ ത​​​​​​​​മ്മി​​​​​​​​ൽ പി​​​​​​​​ൽ​​​​​​​​ക്കാ​​​​​​​​ല​​​​​​​​ത്ത് കൊ​​​​​​​​മ്പു​​​​​​​​കോ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ൻ ഇ​​​​​​​​ട​​​​​​​​യാ​​​​​​​​യ​​​​​​​​ത് ഇ​​​​​​​​തി​​​​​​​​നെത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ്. എ​​​​​​​​ന്നാ​​​​​​​​ൽ, വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി വെ​​​​​​​​ള്ളാ​​​​​​​​പ്പ​​​​​​​​ള്ളി​​​​​​​​യോ​​​​​​​​ട് ഒ​​​​​​​​രു ശ​​​​​​​​ത്രു​​​​​​​​ത​​​​​​​​യും ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ല. വി​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ദ്ദേ​​​​​​​​ഹം ഇ​​​​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്ന് ചി​​​​​​​​ല​​​​​​​​ർ പ​​​​​​​​റ​​​​​​​​യാ​​​​​​​​റു​​​​​​​​ണ്ട്. എ​​​​​​​​ന്നാ​​​​​​​​ൽ, വി​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ ത​​​​​​​​ന്‍റെ സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യം ഉ​​​​​​​​റ​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണ് അ​​​​​​​​ദ്ദേ​​​​​​​​ഹം ശ്ര​​​​​​​​മി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​തെ​​​​​​​​ന്ന് ഞാ​​​​​​​​ൻ മ​​​​​​​​ന​​​​​​സി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്നു.

പ്ര​​​​​​​​ണ​​​​​​​​യ​​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​​ഥ

വി​​​​​​​​ലാ​​​​​​​​സി​​​​​​​​നി​​​​​​​​യു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള പ്ര​​​​​​​​ണ​​​​​​​​യ​​​​​​​​ബ​​​​​​​​ന്ധം 1968ൽ ​​​​​​​​അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ച്ച​​​​​​​​താ​​​​​​​​ണ്. ചി​​​​​​​​ല സു​​​​​​​​ഹൃ​​​​​​​​ത്തു​​​​​​​​ക്ക​​​​​​​​ൾ ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ ത​​​​​​​​ന്നെ ച​​​​​​​​തി​​​​​​​​ച്ചു എ​​​​​​​​ന്നാ​​​​​​​​ണ് അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് പ​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​ത്. “മൂ​​​​​​​​ന്നു സു​​​​​​​​ഹൃ​​​​​​​​ത്തു​​​​​​​​ക്ക​​​​​​​​ൾ ചേ​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് എ​​​​​​​​ന്നെ പെ​​​​​​​​ണ്ണു കാ​​​​​​​​ണാ​​​​​​​​ൻ കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​യ​​​​​​​​ത്. അ​​​​​​​​തി​​​​​​​​ൽ ഒ​​​​​​​​രാ​​​​​​​​ൾ ജീ​​​​​​​​വി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു” എ​​​​​​​​ന്ന് അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് എ​​​​​​​​ന്നോ​​​​​​​​ട് പ​​​​​​​​റ​​​​​​​​ഞ്ഞി​​​​​​​​ട്ടു​​​​​​​​ണ്ട്. വി​​​​​​​​ലാ​​​​​​​​സി​​​​​​​​നി​​​​​​​​യു​​​​​​​​മാ​​​​​​​​യി മ​​​​​​​​ര​​​​​​​​ണം​​​​​​​​വ​​​​​​​​രെ പ്ര​​​​​​​​ണ​​​​​​​​യം കാ​​​​​​​​ത്തു​​​​​​​​സൂ​​​​​​​​ക്ഷി​​​​​​​​ച്ചു എ​​​​​​​​ന്ന മ​​​​​​​​ട്ടി​​​​​​​​ൽ ചി​​​​​​​​ല​​​​​​​​ർ പ്ര​​​​​​​​ച​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത് തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​ഞ്ഞ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് അ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ലി​​​​​​​​യ വേ​​​​​​​​ദ​​​​​​​​ന​​​​​​​​യോ​​​​​​​​ടെ എ​​​​​​​​ന്നോ​​​​​​​​ടും സാ​​​​​​​​റി​​​​​​​​ന്‍റെ വി​​​​​​​​ശ്വ​​​​​​​​സ്ത​​​​​​​​രാ​​​​​​​​യ വി. ​​​​​​​​സു​​​​​​​​മേ​​​​​​​​ധ​​​​​​​​നോ​​​​​​​​ടും വി. ​​​​​​​​ദ​​​​​​​​ത്ത​​​​​​​​നോ​​​​​​​​ടും സം​​​​​​​​സാ​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. മ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് ഏ​​​​​​​​താ​​​​​​​​നും ദി​​​​​​​​വ​​​​​​​​സം​​​​​​മു​​​​​​​​മ്പ് ഇ​​​​​​​​തേ​​​​​​​​പ്പ​​​​​​​​റ്റി ഒ​​​​​​​​രു പ്ര​​​​​​​​സ്‌​​​​​​​​താ​​​​​​​​വ​​​​​​​​ന ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി​​​​​​​​യ​​​​​​​​തു പ​​​​​​​​ത്ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു ന​​​​​​​​ല്‌​​​​​​​​കി​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും അ​​​​​​​​തു വെ​​​​​​​​ളി​​​​​​​​ച്ചം ക​​​​​​​​ണ്ടി​​​​​​​​ല്ല.

അ​​​​​​​​ദ്ദേ​​​​​​​​ഹം റൊ​​​​​​​​മാ​​​​​​​​ന്‍റി​​​​​​​​ക് അ​​​​​​​​ല്ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ന്ന് ഞാ​​​​​​​​ൻ പ​​​​​​​​റ​​​​​​​​യി​​​​​​​​ല്ല. വി​​​​​​​​ലാ​​​​​​​​സി​​​​​​​​നി​​​​​​​​ക്ക് അ​​​​​​​​ദ്ദേ​​​​​​​​ഹമെ​​​​​​​​ഴു​​​​​​​​തി​​​​​​​​യ ക​​​​​​​​ത്തു​​​​​​​​ക​​​​​​​​ൾ വാ​​​​​​​​യി​​​​​​​​ച്ചി​​​​​​​​ട്ട് ത​​​​​​​​നി​​​​​​​​ക്ക് ഇ​​​​​​​​ങ്ങ​​​​​​​​നെ ആ​​​​​​​​രും എ​​​​​​​​ഴു​​​​​​​​തി​​​​​​​​യി​​​​​​​​ല്ല​​​​​​​​ല്ലോ എ​​​​​​​​ന്നാ​​​​​​​​ണ് മാ​​​​​​​​ധ​​​​​​​​വി​​​​​​​​ക്കു​​​​​​​​ട്ടി ദുഃ​​​​​​​​ഖി​​​​​​​​ച്ച​​​​​​​​ത്. മാ​​​​​​​​ധ​​​​​​​​വി​​​​​​​​ക്കു​​​​​​​​ട്ടി​​​​​​​​ക്ക് അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തോ​​​​​​​​ട് അ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യ ആ​​​​​​​​രാ​​​​​​​​ധ​​​​​​​​ന ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​തൊ​​​​​​​​രു പ്ര​​​​​​​​ണ​​​​​​​​യ​​​​​​​​മാ​​​​​​​​യി മാ​​​​​​​​റു​​​​​​​​മോ എ​​​​​​​​ന്നു തോ​​​​​​​​ന്നി​​​​​​​​യ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ഭ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. മ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​​​​​വ​​​​​​​​രെ മാ​​​​​​​​ധ​​​​​​​​വി​​​​​​​​ക്കു​​​​​​​​ട്ടി​​​​​​​​യു​​​​​​​​മാ​​​​​​​​യി ഏ​​​​​​​​റ്റ​​​​​​​​വും അ​​​​​​​​ടു​​​​​​​​ത്ത ബ​​​​​​​​ന്ധം പു​​​​​​​​ല​​​​​​​​ർ​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്ന വ്യ​​​​​​​​ക്തി അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് സാ​​​​​​​​റാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ത​​​​​​​​ന്നെ വേ​​​​​​​​ദ​​​​​​​​നി​​​​​​​​പ്പി​​​​​​​​ച്ച ചി​​​​​​​​ല കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ മാ​​​​​​​​ധ​​​​​​​​വി​​​​​​​​ക്കു​​​​​​​​ട്ടി ഒ​​​​​​​​രു ദി​​​​​​​​വ​​​​​​​​സം അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് സാ​​​​​​​​റി​​​​​​​​നെ വി​​​​​​​​ളി​​​​​​​​ച്ച​​​​​​​​റി​​​​​​​​യി​​​​​​​​ച്ച​​​​​​​​താ​​​​​​​​യും അ​​​​​​​​ദ്ദേ​​​​​​​​ഹം എ​​​​​​​​ന്നോ​​​​​​​​ടു പ​​​​​​​​റ​​​​​​​​ഞ്ഞി​​​​​​​​ട്ടു​​​​​​​​ണ്ട്. “മാ​​​​​​​​ധ​​​​​​​​വി​​​​​​​​ക്കു​​​​​​​​ട്ടി​​​​​​​​ക്ക് ഒ​​​​​​​​രുത​​​​​​​​രം കാ​​​​​​​​ല്‌​​​​​​​​പ​​​​​​​​നി​​​​​​​​ക മ​​​​​​​​ന​​​​​​​​സാ​​​​​​​​ണ്. ഇ​​​​​​​​ത്ത​​​​​​​​രം ഒ​​​​​​​​രു മ​​​​​​​​ന​​​​​​​​സ് ഞാ​​​​​​​​ൻ ബ​​​​​​​​ഷീ​​​​​​​​റി​​​​​​​​ലും ക​​​​​​​​ണ്ടി​​​​​​​​ട്ടു​​​​​​​​ണ്ട്.” മാ​​​​​​​​ധ​​​​​​​​വി​​​​​​​​ക്കു​​​​​​​​ട്ടി​​​​​​​​യെ ഇ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. ഇ​​​​​​​​ത്ത​​​​​​​​രം കാ​​​​​​​​ല്‌​​​​​​​​പ​​​​​​​​നി​​​​​​​​ക മ​​​​​​​​ന​​​​​​​​സു​​​​​​​​ക​​​​​​​​ളെ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് മു​​​​​​​​മ്പും വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. ച​​​​​​​​ങ്ങ​​​​​​​​മ്പു​​​​​​​​ഴ, ജി. ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​ര​​​​​​​​ക്കു​​​​​​​​റു​​​​​​​​പ്പ്, പി. ​​​​​​​​കു​​​​​​​​ഞ്ഞി​​​​​​​​രാ​​​​​​​​മ​​​​​​​​ൻ​​​​​​​​നാ​​​​​​​​യ​​​​​​​​ർ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​രു​​​​​​​​ടെ കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ്. ച​​​​​​​​ങ്ങ​​​​​​​​മ്പു​​​​​​​​ഴ​​​​​​​​ക്ക​​​​​​​​വി​​​​​​​​ത ഒ​​​​​​​​രു റൊ​​​​​​​​മാ​​​​​​ന്‍റി​​​​​​​​ക് അ​​​​​​​​ധഃ​​​​​​​​പ​​​​​​​​ത​​​​​​​​ന​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​വി​​​​​​​​ടെ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള അ​​​​​​​​ധഃ​​​​​​​​പ​​​​​​​​ത​​​​​​​​ന​​​​​​​​മാ​​​​​​​​ണ് ജി. ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​ര​​​​​​​​ക്കു​​​​​​​​റു​​​​​​​​പ്പ് എ​​​​​​​​ന്നും അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് പ​​​​​​​​റ​​​​​​​​ഞ്ഞി​​​​​​​​ട്ടു​​​​​​​​ണ്ട്.

ശ​​​​​​​​ത്രു​​​​​​​​ത ഒ​​​​​​​​രു മാ​​​​​​​​ധ്യ​​​​​​​​മ​​​​​​സൃ​​​​​​​​ഷ്‌​​​​​​​​ടി

അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടി​​​​​​​​ന് ആ​​​​​​​​രോ​​​​​​​​ടും ശ​​​​​​​​ത്രു​​​​​​​​ത​​​​​​​​യി​​​​​​​​ല്ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സു​​​​​​​​കു​​​​​​​​മാ​​​​​​​​ർ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് ട്ര​​​​​​​​സ്റ്റ് കൊ​​​​​​​​ല്ല​​​​​​​​ത്ത് ‘ഭാ​​​​​​​​ര​​​​​​​​തീ​​​​​​​​യം’ പ്ര​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണ​​​​​​​​പ​​​​​​​​ര​​​​​​​​മ്പ​​​​​​​​ര ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ ‘ശ​​​​​​​​ത്രു’​​​​​​​​വാ​​​​​​​​യ കെ.​​​​​​​​പി. അ​​​​​​​​പ്പ​​​​​​​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു രാ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് സാ​​​​​​​​റി​​​​​​​​നും കൂ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും ഭ​​​​​​​​ക്ഷ​​​​​​​​ണം ത​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​വ​​​​​​​​ർ ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ശ​​​​​​​​ത്രു​​​​​​​​ത മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ സൃ​​​​​​​​ഷ്‌​​​​​​ടി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. എം.​​പി. വീ​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​കു​​​​​​​​മാ​​​​​​​​റി​​​​​​​​നെ ഒ​​​​​​​​രു പ്ര​​​​​​​​സം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ട് വി​​​​​​​​മ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ചു. ആ ​​​​​​​​പ്ര​​​​​​​​സം​​​​​​​​ഗ​​​​​​​​ത്തെത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടും വീ​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​കു​​​​​​​​മാ​​​​​​​​റും അ​​​​​​​​ക​​​​​​​​ന്നു. ഞ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കെ​​​​​​​​ല്ലാം ബു​​​​​​​​ദ്ധി​​​​​​​​മു​​​​​​​​ട്ടാ​​​​​​​​യി. ഒ​​​​​​​​രു ദി​​​​​​​​വ​​​​​​​​സം പാ​​​​​​​​മ്പാ​​​​​​​​ടി​​​​​​​​യി​​​​​​​​ൽ പൊ​​​​​​​​ൻ​​​​​​​​കു​​​​​​​​ന്നം വ​​​​​​​​ർ​​​​​​​​ക്കി അ​​​​​​​​നു​​​​​​​​സ്‌​​​​​​​​മ​​​​​​​​ര​​​​​​​​ണ സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​നം ക​​​​​​​​ഴി​​​​​​​​ഞ്ഞു വീ​​​​​​​​ട്ടി​​​​​​​​ൽ തി​​​​​​​​രി​​​​​​​​ച്ചെ​​​​​​​​ത്തി​​​​​​​​യ ഉ​​​​​​​​ട​​​​​​​​ൻ സാ​​​​​​​​ർ എ​​​​​​​​ന്നെ വി​​​​​​​​ളി​​​​​​​​ച്ചു. “വ​​​​​​​​ർ​​​​​​​​ക്കി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക്ക് വീ​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​കു​​​​​​​​മാ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. എ​​​​​​​​ന്‍റെ അ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ണ് ഇ​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടേ, ന​​​​​​​​മ്മ​​​​​​​​ൾ ഇ​​​​​​​​ങ്ങ​​​​​​​​നെ പി​​​​​​​​ണ​​​​​​​​ങ്ങി ഇ​​​​​​​​രി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​വ​​​​​​​​രാ​​​​​​​​ണോ എ​​​​​​​​ന്ന് അ​​​​​​​​ദ്ദേ​​​​​​​​ഹം ചോ​​​​​​​​ദി​​​​​​​​ച്ചു. ശ​​​​​​​​രി​​​​​​​​യാ​​​​​​​​ണ്; ഞാ​​​​​​​​നും ചോ​​​​​​​​ദി​​​​​​​​ച്ചു, എ​​​​​​​​ന്തി​​​​​​​​നാ​​​​​​​​ണ് ഇ​​​​​​​​ങ്ങ​​​​​​​​നെ പി​​​​​​​​ണ​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്?” അ​​​​​​​​ങ്ങ​​​​​​​​നെ ആ ‘ശ​​​​​​​​ത്രു’​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ പി​​​​​​​​ണ​​​​​​​​ക്കം തീ​​​​​​​​ർ​​​​​​​​ന്നു. പി​​​​​​​​ന്നീ​​​​​​​​ട് എം.​​പി. വീ​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​കു​​​​​​​​മാ​​​​​​​​റി​​​​​​​​ന്‍റെ കൂ​​​​​​​​ടെ പ്ലാ​​​​​​​​ച്ചി​​​​​​​​മ​​​​​​​​ട​​​​​​​​യി​​​​​​​​ൽ ലോ​​​​​​​​ക​​​​​​​​ ജ​​​​​​​​ല​​​​​​​​സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​നം സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് മു​​​​​​​​ൻ​​​​​​​​പ​​​​​​​​ന്തി​​​​​​​​യി​​​​​​​​ൽ നി​​​​​​​​ന്ന​​​​​​​​ത് അ​​​​​​​​ഴീ​​​​​​​​ക്കോ​​​​​​​​ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 

Latest News

Corehub Up